വീട് വൃത്തിയാക്കുന്ന ഒരു യുവതിയുടെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നാലാം നിലയിലെ ജനലിൽ കയറി നിന്ന് ജനലിന്റെ ചില്ല് തുടച്ച് വൃത്തിയാക്കുകയാണ് ഈ യുവതി. അപകടം പിടിച്ച ഈ വൃത്തിയാക്കലാണ് ഇപ്പോൾ വൈറലാകുന്നത്. ദീപാവലി ആഘോഷത്തിന് വീടൊരുക്കുന്നതിന്റെ ഭാഗമായിരുന്നു ഈ സാഹസികത. എതിർവശത്തുള്ള കെട്ടിടത്തിൽ നിന്നും ആരോ പകർത്തി പങ്കുവച്ചതാണ് ഈ വിഡിയോ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. വിഡിയോ കാണാം.