കുഞ്ഞുങ്ങളെ അനുസരിപ്പിക്കാൻ ഡേ കെയർ ജീവനക്കാർ കണ്ടെത്തിയ മാർഗം അവർക്ക് തന്നെ ഒടുവിൽ വിനയായി. മിസിസ്സിപ്പിയിൽ നിന്നാണ് ഈ വാർത്ത. ഭക്ഷണം കഴിക്കാൻ മടി കാണിക്കുന്ന കുട്ടികളെ അടക്കം മുഖംമൂടി വച്ച് പേടിപ്പിച്ചാണ് ജീവനക്കാർ ‘നല്ല വഴി’ക്ക് നടത്താൻ ശ്രമിച്ചത്. എന്നാൽ ഭീകരരൂപത്തിലുള്ള മുഖംമൂടികൾ കണ്ട് കുട്ടികൾ പേടിച്ച് കരയുന്നതും ഇറങ്ങിയോടുന്നതും പതിവായി. ഇത്തരത്തിൽ ഭയപ്പെടുത്തുന്ന ഒരു വിഡിയോ പുറത്തുവന്നതോടെയാണ് ജീവനക്കാർക്കെതിരെ കേസെടുത്തത്. അഞ്ചുജീവനക്കാർക്കെതിരെയാണ് വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തിരിക്കുന്നത്. വിഡിയോ കാണാം.