car-truck-accidnet

അമിതവേഗത്തിൽ ആഡംബരക്കാർ ഓടിച്ച് ഫെയ്സ്ബുക്കിൽ ലൈവ് ചെയ്യുന്നതിനിടെ കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. 230 കിലോമീറ്റർ വേഗത്തിലാണ് ഇവർ കാർ ഓടിച്ചിരുന്നത്. അമിത വേഗത്തിലെത്തിയ കാർ ട്രക്കിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഉത്തർപ്രദേശിലെ സുല്‍ത്താന്‍പൂരില്‍ പുര്‍വാഞ്ചല്‍ എക്സ്പ്രസ് ഹൈവേയിലാണ് അപകടം നടന്നത്.

 

കാറിൽ ഉണ്ടായിരുന്ന നാലുപേരും അപകടസ്ഥലത്ത് തന്നെ മരിച്ചു. ഒരാളുടെ തല വേർപ്പെട്ട നിലയിലായിരുന്നെന്നും റിപ്പോർട്ടുകൾ പറയുന്നു. ബിഎംഡബ്യൂ കാറിൽ അതിവേഗത്തിൽ വരുമ്പോഴാണ് ട്രക്കിലേക്ക് പാഞ്ഞുകയറിയത്. വാഹനം പൂർണമായും തകർന്നു. അപകടത്തിന് മുൻപ് ഫെയ്സ്ബുക്കിൽ പങ്കുവച്ച വിഡിയോയിൽ വേഗം 230 കിലോമീറ്റർ കടക്കുന്നത് കാണാം. 100 കിലോമീറ്റർ വേഗപരിധിയുള്ള പാതയിലൂടെയാണ് സംഘം കാർ അമിതവേഗത്തിൽ ഓടിച്ചത്.