ഹിന്ദിസിനിമയിലെ പുതുതലമുറ നായകന് രണ്‍ബീര്‍ സിങ് അമിതാഭ് ബച്ചനെ അഭിമുഖം ചെയ്തപ്പോള്‍ ഒരു ചോദ്യം ഉന്നയിച്ചു – ‘താങ്കള്‍ വലിയ ഹീറോ ആയതായി ബോധ്യം വന്നത് എപ്പോഴാണ്?’ ‘തുടക്കത്തില്‍ സംഘട്ടനരംഗങ്ങളില്‍ രണ്ടുമൂന്നു പേരുമായാണ് ഞാന്‍ ഏറ്റുമുട്ടിയിരുന്നത്. പെട്ടെന്നൊരു ദിവസം അതാ ഏറ്റുമുട്ടാന്‍ എന്റെ ചുറ്റിനും അഞ്ചെട്ടു തടിയന്മാര്. അന്നു മനസ്സിലായി ഹീറോ വലുതായെന്ന്’ – ബച്ചന് പറഞ്ഞു.
ഇത്രയും പേരുമായി ഏറ്റുമുട്ടി ജയിക്കുന്നതില്‍ വിശ്വസനീയത ഉണ്ടാവുമോ എന്നു ബച്ചന് ചോദിച്ചപ്പോള്‍ സംവിധായകന് മന്മോഹന് ദേശായി പറഞ്ഞു – ‘നീ ഇപ്പോള്‍ വലിയ ഹീറോ ആയിക്കഴിഞ്ഞു. അതുെകാണ്ട് എത്ര പേരോട് ഏറ്റുമുട്ടിയാലും പ്രേക്ഷകര്‍ സ്വീകരിച്ചോളും.’
ഈ വലിയ ഹീറോയ്ക്ക് എല്ലാം അധികമായിരുന്നു. പാരമ്പര്യം, പൊക്കം, ശബ്ദഗാംഭീര്യം, പ്രതിഭ, പ്രണയം എന്നിങ്ങനെ എന്തും. ഇതിലും അധികമായിരുന്നു പ്രേക്ഷകരുടെ അഭിനിവേശം. ജോണി ലൂക്കോസ് അമിതാഭ് ബച്ചനെപ്പറ്റി. വിഡിയോ കാണാം: