goat-cost

TAGS

ഒരു ചെമ്മരിയാടിനെ സ്വന്തമാക്കുന്നതിനായി ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയ്ൽസിലുള്ള നാലുപേർ ചേർന്ന് രണ്ട് കോടി രൂപയാണ് ചെലവാക്കിയിരിക്കുന്നത്. ഇതോടെ ലോകത്തിലെ ഏറ്റവും വിലമതിപ്പുള്ള ചെമ്മരിയാട് എന്ന റെക്കോർഡും ഈ ചെമ്മരിയാട് സ്വന്തമാക്കി കഴിഞ്ഞു.

 

ഓസ്ട്രേലിയൻ വൈറ്റ് സ്റ്റഡ് ഇനത്തിൽപ്പെട്ട ചെമ്മരിയാടിനെയാണ് നാലുപേർ ചേർന്ന് സ്വന്തമാക്കിയിരിക്കുന്നത്. ചെമ്മരിയാട് വളരെ മികച്ചതാണെന്ന് തോന്നിയതിനാലാണ് ഇത്രയും തുക ചെലവിട്ട്  അതിനെ വാങ്ങാൻ തീരുമാനിച്ചത് എന്ന് പുതിയ ഉടമസ്ഥരിൽ ഒരാളായ  സ്റ്റീവ് പെട്രിക് പറയുന്നു. ചെമ്മരിയാടിന്റെ ഉടമസ്ഥാവകാശം നാലുപേർക്കും തുല്യമായിട്ടായിരിക്കും. നാലുപേരും ചെമ്മരിയാടുകളെ വളർത്തുന്ന ഫാം നടത്തുകയാണ്. പെട്ടെന്ന് വളരുന്ന ഇനമാണ് ഓസ്ട്രേലിയൻ വൈറ്റ് സ്റ്റഡ്.  അതേസമയം തന്റെ ചെമ്മരിയാടിന് ഇത്രയധികം വില ലഭിച്ചത് ഇപ്പോഴും വിശ്വസിക്കാനാവുന്നില്ലെന്നാണ് മുൻ ഉടമയായ ഗ്രഹാം ഗില്‍മോറിന്റെ പ്രതികരണം.

 

ചെമ്മരിയാടുകളുടെ വിൽപനയ്ക്കായി സെൻട്രൽ ന്യൂ സൗത്ത് വെയ്ൽസ് സെയിൽ എന്നൊരു പരിപാടി തന്നെ സംഘടിപ്പിക്കപ്പെടാറുണ്ട്. വിൽപ്പന മേളയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളതും ഓസ്ട്രേലിയൻ വൈറ്റ് സ്റ്റഡ് ഇനത്തിൽപ്പെട്ട ചെമ്മരിയാടുകൾക്കാണ്. കഴിഞ്ഞവർഷം 1.35 കോടി രൂപയ്ക്ക് മറ്റൊരു ചെമ്മരിയാടിന്റെ വില്പന നടന്നിരുന്നു.