tattoo-man-from-canada

ശരീരത്തിൽ വിത്യസ്ത രീതിയിൽ ടാറ്റു പതിക്കുന്ന നിരവധി പേരുടെ വാർത്തകളും ചിത്രങ്ങളും ശ്രദ്ധേയമാകാറുണ്ട്. അത്തരത്തിൽ ശരീരമാകമാനം ടാറ്റു ചെയ്ത ഒരാളുടെ വാർത്തയാണ് ഇപ്പോൾ പറയാൻ പോകുന്നത്. കാനഡയിൽ നിന്നുമുള്ള റെമി ശരീരത്തിൽ 95 ശതമാനം ഭാ​ഗത്തും ടാറ്റു ചെയ്ത വ്യക്തിയാണ്. ഒരുപക്ഷെ ശരീരത്തിൽ ലോകത്തേറ്റവും കൂടുതൽ ടാറ്റൂ ചെയ്ത വ്യക്തികളിൽ ഒരാൾ കൂടിയായിരിക്കും റെമി. 

സാമൂഹിക മാധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സും റെമിക്കുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം രണ്ട് ലക്ഷത്തിലധികം പേരാണ് റിമിയെ പിന്തുടരുന്നത്. ഓരോ പുതിയ ടാറ്റുവിന്റെ വിശേഷങ്ങളും തന്റെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് റെമി ആരാധകരുമായി പങ്കുവെയ്ക്കാറുള്ളത്. പുതിയ ടാറ്റുവിനും നിരവധി അഭിപ്രായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതും. പുതിയ ടാറ്റു ചെയ്യാൻ ഏഴുമാസം എടുത്തെന്നും വിപുലവും സങ്കീർണവുമായ ഡിസൈനുകളാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നതെന്നും റെമി പറയുന്നു. 

വർഷങ്ങളായി റെമി തന്റെ ശരീരത്തിൽ ടാറ്റു ചെയ്യുന്നുണ്ട്. 2009ല്‍ തന്റെ മകന്റെ പേരായിരുന്നു റെമി ആദ്യമായി ടാറ്റു ചെയ്തത്. പിന്നീട് പല പല പരീക്ഷണങ്ങൾ ശരീരത്തിൽ നടത്തി. 1200ൽ അധികം മണിക്കൂറുകളാണ് ഇതിനായി ചിലവഴിച്ചിരിക്കുന്നത്. ഏകദേശം എൺപത് ലക്ഷത്തിലധികം രൂപ ഇപ്പോൾ തന്നെ ചിലവാക്കി. ഇനിയും പല ടാറ്റു പരീക്ഷണങ്ങളും തന്റെ ശരീരത്തിൽ നടത്തുവാൻ തന്നെയാണ് റെമിയുടെ പദ്ധതി.