റോഡ് മുറിച്ച് കടക്കാൻ ഒരുങ്ങുന്ന ആനക്കൂട്ടത്തിന് മുന്നിൽ നിന്ന് സെൽഫി എടുക്കാൻ ശ്രമിച്ച യുവാക്കളെ വിരട്ടി ആനകൾ. ഐ.എ.എസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവാണ് ഈ വിഡിയോ ട്വിറ്ററിൽ പങ്കുവച്ചിരിക്കുന്നത്. കുട്ടിയാനകൾ അടക്കമുള്ള ആനകളുടെ സംഘത്തിന് മുന്നിൽ നിന്ന് സെൽഫി എടുക്കാനായിരുന്നു ശ്രമം. ആദ്യം ആനകൾ ഇതിനെ അത്ര കാര്യമാക്കിയില്ല എങ്കിലും യുവാക്കളുടെ ആവേശം കണ്ടതോടെ രണ്ട് വലിയ ആനകൾ പാഞ്ഞെത്തി. ഇതോടെ സെൽഫി എടുക്കാൻ നിന്നവനും പോസ് ചെയ്തവനും ജീവനും െകാണ്ടോടി. ആ ഓട്ടം കണ്ടതോടെ യുവാക്കളോട് ക്ഷമിച്ച് ആനക്കൂട്ടം റോഡ് മുറിച്ച് കാട്ടിലേക്ക് കടന്നു. വിഡിയോ കാണാം.