tiger

TAGS

ഒരു വടിയിൽ മാംസക്കഷണം പിടിച്ചിരിക്കുന്ന ഡ്രൈവറും കടുവയുമുള്ള വിഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്.  ഡ്രൈവർ ബസിന്റെ  ജനൽ തുറന്ന്, ഒരു വടിയിൽ മാംസം തൂക്കി കടുവയെ ക്ഷണിക്കുന്നത് വിഡിയോയിൽ കാണാം. 'ദി അമേസിംഗ് ടൈഗേഴ്‌സാണ്' ഇൻസ്റ്റാഗ്രാമിൽ വിഡിയോ പങ്കുവച്ചത്. ഞെട്ടലോടെയാണ് നെറ്റിസൺസ് വിഡിയോ ഏറ്റെടുത്തത്. ഡ്രൈവറുടെ അടുത്തേക്ക് കുതിച്ചുകയറുന്ന കടുവ, നീട്ടിയ മാംസക്കഷണം പൊടുന്നനെ കഴിച്ചു. പിന്നീട് കൈകൊണ്ട് മുഖം വൃത്തിയായി തുടയ്ക്കുന്നതും വീഡിയോയിൽ കാണാം.

കടുവയെ തിരിച്ച് കാട്ടിലേക്ക് പോകാൻ ഡ്രെവർ പറയുന്നുണ്ട്. 30000 പേർ ഇൻസ്റ്റാഗ്രാമിൽ വിഡിയോ ലൈക്ക് ചെയ്തു. ഡ്രൈവറുടെ 'ബോൾഡ് മൂവ്' എന്ന് പലരും അഭിനന്ദിക്കുന്നുണ്ടെങ്കിലും , പലകോണിൽ നിന്ന് വിമർശനങ്ങളും സജീവമാണ്.