lalu-modi

പടിയിൽ നിന്ന് വീണതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബിഹാർ മുൻ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്‍റെ ആരോഗ്യ നില അതീവ ഗുരുതരമായി തുടരുകയാണ്. ഐസിയുവിൽ ചികിത്സയിൽ കഴിയുന്ന അദ്ദേഹത്തിന് തോളെല്ലിന് പരിക്കേറ്റതായും  വൃക്കസംബന്ധമായ പ്രശ്നങ്ങൾ ഉൾപ്പെടെയുള്ള  ഉണ്ടെന്നാണ് ഡോക്ടർമാർ പറയുന്നത്.

ഇതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ലാലു പ്രസാദിന്‍റെ മകനും ആർജെഡി നേതാവുമായ തേജസ്വി പ്രസാദ് യാദവിനെ ഫോണിൽ വിളിച്ച് ആരോഗ്യവിവരങ്ങൾ ചോദിച്ചു. ലാലു പ്രസാദിന്റെ ആരോഗ്യനില എത്രയും വേഗം സുഖം പ്രാപിക്കണമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞെന്നാണ് തേജസ്വി വ്യക്തമാക്കുന്നത്. ലാലുവിന്റെ ആരോഗ്യനില മെച്ചപ്പെടുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. ആവശ്യമെങ്കിൽ ലാലു പ്രസാദിനെ മെച്ചപ്പെട്ട ചികിത്സയ്ക്കായി ദില്ലിയിലേക്ക് അയയ്‌ക്കാൻ ബിഹാർ സർക്കാർ ആവശ്യമായ ക്രമീകരണങ്ങൾ ഉടൻ ചെയ്യണമെന്ന് ബിജെപി നേതാവ് സുശീൽ മോദി ട്വീറ്റ് ചെയ്തിട്ടുണ്ട