mvkairalinewwb

കേരളത്തിന്റെ ടൈറ്റാനിക്, എംവി കൈരളിയെ അങ്ങനെ വിശേഷിപ്പിക്കാം. നോർവെയുടെ ഓസ്കാർ സോഡ് എന്ന കപ്പൽ നിറവും കൊടിയും മാറ്റി കേരളം വിളിച്ചു, എംവി കൈരളിയെന്ന്. മലയാളി അന്നത്തെ പൊന്നുംവില കൊടുത്ത് വാങ്ങിയ ഒരു പഴയ ചരക്കുവാഹിനി. . കേരളത്തിന്റെ ആദ്യത്തെ ചരക്കുകപ്പൽ കാണാമറയത്തു മറഞ്ഞിട്ട് ഇത് 43ാം വര്‍ഷം.  

70കളിൽ കൈ നിറയെ കപ്പലുകൾ സ്വന്തമാക്കി പൊങ്ങച്ചം കാണിച്ച തമിഴ്നാടിനും കര്‍ണാടകയ്ക്കുമൊപ്പം പിടിച്ചു നിൽക്കാൻ യാതൊരു വൈദഗ്ധ്യവും അടിസ്ഥാനവുമില്ലാതെ കേരളം   ഷിപ്പിംഗ് കോർപറേഷൻ രൂപികരിച്ചു.  അന്നു മറ്റു ജോലിയില്ലാതിരുന്ന ഐപിഎസ് ഓഫീസർമാരെ എംഡി സ്ഥാനത്തും നിയമിച്ചു. 1976ല്‍ നോർവേയിൽ നിന്നും എംവി കൈരളി വാങ്ങി തമിഴ്നാടിനും കർണാടകയ്ക്കുമൊപ്പം പൊങ്ങച്ചം കാണിച്ചു.1979 ജൂൺ 30ന് മർമ്മഗോവയിൽ നിന്നും 20,538 ടൺ ഇരുമ്പയിരുമായി ജർമനിയിലെ റോസ്റ്റക് തുറമുഖത്തേക്കു പോകും വഴിയാണ് കൈരളിയെ കാണാതായത്.  ജൂലൈ മൂന്നിന് കൈരളിയിൽ നിന്നും അവസാന സന്ദേശം ലഭിച്ചു. ക്യാപ്റ്റനും ചീഫ് എൻജിനീയറും കുഞ്ഞും ഭാര്യയും ജീവനക്കാരുമടങ്ങുന്ന ആളുകളെയും കപ്പലും പിന്നെയാരും കണ്ടില്ല.  ജൂൺ 30ന് മർമഗോവയിൽ നിന്നും പുറപ്പെട്ട എംവി കൈരളിക്ക് മാത്രമല്ല,കപ്പലിന്റെ ക്യാപ്റ്റന്‍ മറിയാദാസിനും  ചരിത്രം പറയാനുണ്ട് ഏറെ.