IIS, Bengaluru
ലോകത്തെ മികച്ച സർവകലാശാലകളുടേതായി പുറത്ത് വിട്ട ക്യുഎസ് റാങ്കിങിൽ ആദ്യ നൂറ്റമ്പതിൽ ഇന്ത്യയിൽ നിന്ന് ഒരു സർവകലാശാല പോലും ഇല്ല. ആകെ റാങ്കിങിൽ 41 സർവകലാശാലകളുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളുരുവാണ് ഇന്ത്യയിൽ നിന്നുള്ളതില്‍ റാങ്കിങിൽ മുന്നിൽ (155). മറ്റെല്ലാ ഐഐടികളും പിന്നിലാണ്. ഡൽഹി സർവകലാശാല മാത്രമാണ് പ്രൊഫഷണൽ അല്ലാത്ത സർവകലാശാലകളുടെ പട്ടികയിലുള്ള ഒരേയൊരു സ്ഥാപനം. 520 ആണ് പട്ടികയിലെ സ്ഥാനം.
അതേസമയം ആദ്യ 1000 റാങ്കുകളിലുള്ള ഇന്ത്യൻ സ്ഥാപനങ്ങളുടെ എണ്ണം 22 ൽ നിന്ന് 27 ആയി ഉയർന്നു. റാങ്ക് പട്ടികയിൽ ഇടം നേടിയ സർവകലാശാലകളെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ അഭിനന്ദിച്ചു.
മസാച്യൂസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ് തുടർച്ചയായ പതിനൊന്നാം വർഷവും ഒന്നാം സ്ഥാനത്ത്. കേംബ്രിജ് സർവകലാശാല രണ്ടാമതും സ്റ്റാൻഫോർഡ് മൂന്നാം സ്ഥാനത്തുമുണ്ട്