മേയർ നടന്ന് ഉദ്ഘാടനം ചെയ്യുമ്പോൾ പുതിയ പാലം െപാളിഞ്ഞുവീണു. മെക്സിക്കോയിലെ കുവെര്‍ണാവെക്ക നഗരത്തിലെ കാൽനടപ്പാലമാണ് ഇത്തരത്തിൽ തകർന്നുവീണത്. പുതുക്കിപ്പണിത പാലം മേയറും സംഘവും നടന്ന് കാണുന്നതിനിടയിലാണ് പാലത്തിന്റെ ഒരു ഭാഗം പൂർണമായും തകർന്ന് താഴേക്ക് പതിച്ചത്. ഉദ്ഘാടനം ചെയ്യാൻ എത്തിയ സംഘവും അതുപോലെ താഴേക്ക് വീണു. അപകടത്തിന്റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

 

നദിക്ക് കുറുകെയുള്ള തൂക്കുപാലമാണ് തകർന്നത്. തടി െകാണ്ടായിരുന്നു പാലത്തിന്റെ നടപ്പാത നിർമിച്ചിരുന്നത്. പത്തടിയോളം താഴ്ചയിലേക്കാണ് അധികൃതർ വീണത്. മേയറും അദ്ദേഹത്തിന്റെ ഭാര്യയും കൗൺസിലർമാരും അടങ്ങുന്ന സംഘമാണ് പാലം പൊളിഞ്ഞ് താഴേക്ക് വീണത്. പരിധിയിൽ അധികം പേർ ഒരുസമയം പാലത്തിൽ കയറിയതാണ് അപകടത്തിന് കാരണം എന്നാണ് നിഗമനം. വിഡിയോ കാണാം.