TAGS

കുളിപ്പിക്കുന്നതിനിടയിൽ ആനയെ തലകുത്തി നിർത്തിയതിനെതിരെ കടുത്ത വിമർശനം. കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ട ആനക്കുട്ടിയെ കുളിപ്പിക്കുന്ന വിഡിയോയാണ് വിമർശനത്തിനു വഴിവച്ചത്. സർക്കസിലെന്നപോലെ തലകുത്തിനിൽക്കുന്ന ആനക്കുട്ടിയെ വെള്ളം ചീറ്റിച്ച് കുളിപ്പിക്കുന്നത് കാണാം. തുമ്പിക്കെയും മുൻകാലുകളും തറയിൽ അമർത്തി പിൻകാൽ മുകളിലേക്കുയർത്തിയാണ് ആനക്കുട്ടി അനുസരണയോടെ നിന്നത്.

 

7 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചത് മോറിസ്സ ഷ്വാട്സ് ആണ്. ആനയ്ക്ക് ഇങ്ങനെയൊക്കെ ചെയ്യാൻപറ്റുമോയെന്ന് എനിക്കറിയില്ല എന്ന അടിക്കുറിപ്പോടെയാണ് മോറിസ്സ ദൃശ്യം പങ്കുവച്ചത്. ലോകമെമ്പാടുമുള്ള മൃഗസ്നേഹികൾ രൂക്ഷമായ വിമർശനുവുമായാണ് രംഗത്തെത്തിയത്.