TAGS

വനിതാ ക്രിക്കറ്റ് താരങ്ങളായ കാതറീന്‍ ബ്രണ്ടും നാറ്റ് സ്‌കീവറും വിവാഹിതരായി. അഞ്ചു വര്‍ഷത്തെ പ്രണയത്തിനു ശേഷമാണ് ഇരുവരും വിവാഹിതരായിരിക്കുന്നത്. 2019ല്‍ ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരിന്നുവെങ്കിലും കോവിഡ് കാരണം വിവാഹം നീട്ടിവയ്ക്കുകയായിരുന്നു. ഇന്നലെയാണ് ബ്രണ്ടും സ്‌കീവറും വിവാഹിതരായത്. ഇംഗ്ലണ്ട് ടീമിലെ മുന്‍ കളിക്കാരനും കമന്റേറ്ററുമായ ഇസ ഗുഹയാണ് ഇവരുടെ വിവാഹചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്.

 

ഇതോടെ ന്യൂസിലന്‍ഡ് താരങ്ങളായ അമി സാറ്റര്‍ത്ത്‌വെയ്റ്റ്- ലിയ തഹുഹു, ദക്ഷിണ ആഫ്രിക്കയുടെ മരിസാന്‍ കാപ്പ്-ഡെയിന്‍ വാന്‍ നീകെര്‍ക്ക് എന്നീ ക്രിക്കറ്റ് താരങ്ങളായ സ്വവര്‍ഗ ദമ്പതികളുടെ പട്ടികയില്‍ കാതറീന്‍ ബ്രണ്ടും നാറ്റ് സ്‌കീവറും ഉള്‍പ്പെട്ടിരിക്കുകയാണിപ്പോള്‍. 

 

ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് താരങ്ങളായ ഇവര്‍ക്ക് ടീമും ഔദ്യോഗികമായി അഭിനന്ദനം അറിയിച്ചിട്ടുണ്ട്. 2017 ലോകകപ്പ് ജേതാക്കളായ ടീമിലെ അംഗങ്ങളാണ് ഇരുവരും. 2017 ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവച്ച താരങ്ങളാണിവര്‍. ലോകകപ്പിലെ ഒമ്പത് മത്സരങ്ങളില്‍ നിന്നായി സ്‌കീവര്‍ 369 റണ്‍സ് നേടിയിട്ടുണ്ട്.