yash-daughter

TAGS

കെജിഎഫിലൂടെ ആരാധകരെ ആവേശംകൊള്ളിച്ച റോക്കിബായെ വിളിച്ച് 'കുട്ടി'യാഷ്. യാഷിന്‍റെ മകളുടെ 'ലവ് ലവ് റോക്കി ബോയി' എന്നു പറയുന്ന വിഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. റോക്കി ബോയിയെ കളിയാക്കിയുള്ള രാവിലെകള്‍ തുടങ്ങുന്നത് ഇങ്ങനെയാണെന്ന കുറിപ്പോടെയാണ് താരം പോസ്റ്റിട്ടത്. വൈറല്‍ വിഡിയോ കാണാം.

 

അതേ സമയം വൻ സിനിമകളുടെ റെക്കോർഡുകൾ തകർത്ത് യാഷിന്റെ കെജിഎഫ് 2 തിയറ്റുകളിൽ മുന്നേറുകയാണ്. കഴിഞ്ഞ മാസം പതിനാലാം തീയതി തിയറ്ററിലെത്തിയ ചിത്രം ഇന്ത്യൻ സിനിമാ ചരിത്രത്തിൽ റെക്കോഡ് ബോക്സോഫീസ് കളക്ഷനാണ് കുറിച്ചത്. ഇന്ത്യയില്‍ നിന്നുമാത്രം ആദ്യദിനം 134.5 കോടി കളക്ഷന്‍ ചിത്രം നേടിയിരുന്നു