white-cobra

ഒഡിഷയിൽ കണ്ടെത്തിയത് വെളുത്ത നിറത്തിലുള്ള അപൂർവ മൂർഖൻ പാമ്പിനെ. ധെങ്കന ജില്ലയിലെ റാണാനാഗപട്ന ഗ്രാമത്തിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് ഇവിടെയെത്തിയ പാമ്പുപിടുത്ത വിദഗ്ധനായ സുബ്രത് റൗട്ട് ആണ് പാമ്പിനെ പിടികൂടിയത്.

 

5 അടിയോളം നീളമുള്ള വെളുത്ത മൂർഖൻ പാമ്പ് ആൽബിനോ കോബ്രയാണെന്ന് സുബ്രത് റൗട്ട് വ്യക്തമാക്കി. ഹിമാലത്തിന്റെ താഴ്‌വരകളിലാണ് സാധാരണയായി ഇത്തരത്തിലുള്ള പാമ്പുകൾ കാണപ്പെടുന്നത്.  14 വർശത്തെ പാമ്പു പിടുത്തത്തിനിടയിൽ ഇതുവരെ ഇത്തരം ഒരു പാമ്പിനെ ഒഡിഷയിൽ നിന്നും പിടികൂടിയിട്ടില്ലെന്ന് സുബ്രത് റൗട്ട് വിശദീകരിച്ചു.

 

ശരീരത്തിലെ ചില പിഗ്മെന്റുകളുടെ അഭാവമാണ് ജീവികളെ വെളുതത്ത നിറമുള്ളവരാക്കി മാറ്റുന്നത്. സസ്തനികളിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. ഉരഗ വർഗങ്ങളില്‍ അപൂർവമായി മാത്രമാണ് അല്‍ബനിസം ബാധിച്ചവയെ കണ്ടെത്താന്‍ കഴിയുന്നത്.