അപകടത്തിൽ മരിച്ച സഹോദരന് കണ്ണീരോടെ വിട നൽകി ബിന്ദു പണിക്കർ. ബൈക്കിൽ സഞ്ചരിക്കവേ അജ്ഞാത വാഹനമിടിച്ച് ചികിൽസയിലായിരുന്നു. കൊച്ചിന്‍ പോർട്ട് ട്രസ്റ്റ് ജീവനക്കാരനായിരുന്ന ബാബുരാജ് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്.
വരാപ്പുഴ പാലത്തിൽ വച്ച് വാഹനമിടിക്കുകയായിരുന്നു. തലയ്ക്ക് പരുക്കേറ്റ ബാബുരാജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.