harnas-sindhu

സമൂഹമാധ്യമങ്ങളിലൂടെ തനിക്ക് നേരിടേണ്ടിവന്ന ബോഡി ഷെയ്മിങ്ങില്‍ പ്രതികരിച്ച് വിശ്വസുന്ദരി ഹര്‍നാസ് സന്ധു. തടിച്ചിയെന്ന് ചിലര്‍ വിളിച്ചതിനായിരുന്നു ഹര്‍നാസിന്‍റെ മറുപടി. ലാക്മെ ഫാഷന്‍ വീക്കില്‍ നിന്നുള്ള ലുക്കാണ് വിമര്‍ശനത്തിന് വഴിവച്ചത്.

 

വണ്ണം വച്ചതിന് പിന്നിൽ ആരോഗ്യപ്രശ്നമാണെന്ന് ഹര്‍നാസ് പറഞ്ഞു. സിലിയാക് എന്ന രോഗമാണ് വണ്ണം വയ്ക്കുന്നതിന് കാരണം. ഗോതമ്പ്, ബാര്‍ലി തുടങ്ങിയ ധാന്യങ്ങളില്‍ അടങ്ങിയ ഗ്ലൂട്ടന്‍ ശരീരത്തിലെത്തുക വഴിയാണ് ചില ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നത്. ചിലരിലുണ്ടാകുന്ന ഗ്ലൂട്ടന്‍ അലര്‍ജി വണ്ണംകുറയ്ക്കാനോ കൂട്ടാനോ സാധ്യതയുണ്ട്. ഗോതമ്പ് അടങ്ങിയ ഭക്ഷണങ്ങളും മറ്റ് ചിലതും  ഇതുകാരണം കഴിക്കാന്‍പറ്റില്ല. നേരത്തെ താന്‍ മെലിഞ്ഞതായിരുന്നു പ്രശ്നം. ഇപ്പോള്‍ മറിച്ചും– ഹര്‍നാസ് പറഞ്ഞു.