bala-divource

സംവിധായകന്‍ ബാലയും മുത്തുമലരും വിവാഹമോചിതരായി. മാര്‍ച്ച് അഞ്ചിന് കുടുംബ കോടതിയില്‍ വെച്ച് ഇരുവരും വിവാഹമോചനം നേടി. കഴിഞ്ഞ നാലുവര്‍ഷമായി ഇരുവരും വേര്‍പിരിഞ്ഞുകഴിയുകയായിരുന്നു. തുടര്‍ന്ന് പരസ്പര സമ്മതത്തോടെ ഇരുവരും വിവാഹമോചനത്തിന് അപേക്ഷ നല്‍കുകയായിരുന്നു.

 

2004 ജൂലൈ അഞ്ചിന് മധുരയില്‍ വച്ചാണ് വിവാഹിതരായത്. പ്രാര്‍ഥന എന്ന മകളുണ്ട്.  വിക്രമിന്റെ മകന്റെ അരങ്ങേറ്റ സിനിമയായ ‘വർമ്മ’യാണ് ബാലയുടെ സംവിധാനത്തിൽ അവസാനം പുറത്തിറങ്ങിയത്. തെലുങ്ക് സിനിമ ‘അർജുൻ റെഡ്ഡി’യുടെ തമിഴ് റീമേക്കായിരുന്നു ഇത്. സൂര്യയുമായുള്ള അടുത്ത ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ് ബാല.