യുദ്ധത്തിന്റെ ഭീതിക്കിടയിൽ സഹജീവി സ്നേഹത്തിന്റെ മാതൃകയായി ഇടുക്കി വണ്ടിപ്പെരിയാർ സ്വദേശിനി ആര്യ ആൾഡ്രിൻ. യുക്രെയ്നിൽ നിന്ന് ആര്യ എത്തുന്നത് തന്റെ പ്രിയപ്പെട്ട വളർത്തുനായ സേറയ്ക്കൊപ്പമാണ്. ബങ്കറിൽ നിന്ന് സുരക്ഷിതയിടത്തേക്ക് കിലോമീറ്ററുകൾ നടന്നു പോകേണ്ടിവന്നെങ്കിലും സേറയെ ഉപേക്ഷിക്കാൻ ആര്യ തയാറായില്ല. സേറയെ എടുത്ത് നടക്കുന്നതിന് വേണ്ടി വസ്ത്രവും ഭക്ഷണവും വരെ ഉപേക്ഷിക്കേണ്ടി വന്നുവെന്നും ആര്യ പറഞ്ഞു. റോമേനിയൻ അതിർത്തിയിലാണ് ആര്യയും സംഘവും ഇപ്പോൾ ഉള്ളത്. നാളെ ഉച്ചയോടെ ഇവർ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തും. വിഡിയോ കാണാം.