ടിന അംബാനിയുടെയും അനിൽ അംബാനിയുടെയും മൂത്തമകൻ അൻമോൾ അംബാനിയുടെ വിവാഹത്തോടനുബന്ധിച്ചുള്ള മെഹന്തി ആഘോഷങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ബോളിവുഡിലെ പ്രമുഖരെല്ലാം ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആഘോഷങ്ങളുടെ ചിത്രങ്ങളെല്ലാം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അൻമോളിന്റെ വധു കൃഷ ഷാ ആരാണെന്ന് തിരയുകയാണ് സോഷ്യൽ മീഡിയ.
.
കൃഷ ജനിച്ചതും വളർന്നതും മുംബൈയിലാണ്. സാമൂഹിക പ്രവര്‍ത്തകയും സംരംഭകയുമാണ് കൃഷ. ഡിസ്കോ എന്ന പേരിലുള്ള രാജ്യാന്തര സോഷ്യൽ നെറ്റ്‌വർക്കിങ് കമ്പനിയുടെ സ്ഥാപകയാണ് കൃഷ. യുകെയിലെ കമ്പനിയിലായിരുന്നു കൃഷ മുൻപ് ജോലി ചെയ്തിരുന്നത്. തുടർന്നാണ് തിരിച്ചു വന്ന് സംരംഭകയായത്. കോവിഡ്–19 കാലത്ത് ആളുകളുടെ മാനസികാരോഗ്യത്തിിനായി ഒരു ക്യാംപെയ്ൻ കൃഷ തുടങ്ങി. പൊളിറ്റിക്കൽ ഇക്കണോമിക്സിൽ കാലിഫോർണിയ സർവകലാശാലയിൽ നിന്ന് ബിരുദം നേടി. ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ നിന്നും ഉന്നതവിദ്യാഭ്യാസം നേടി.
പുതുവർഷത്തോട് അനുബന്ധിച്ച് ടിന അംബാനി കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു. ഇതിലും കൃഷ ഉണ്ടായിരുന്നു. ‘പ്രകാശപൂർണവും സ്നേഹ നിർഭരവുമായ പുതുവർഷം നേരുന്നു. മനോഹരവും ആരോഗ്യ പൂർണവുമായ തുടക്കമാകട്ടെ.’ എന്ന കുറിപ്പോടെയായിരുന്നു ടിന ചിത്രം പങ്കുവച്ചത്. നിരവധി പേർ ഇരുവർക്കും ആശംസകൾ നേർന്നു.