ഷാരൂഖ് ഖാന്റെ ഏറ്റവും വിജയകരമായ പല സിനിമകളും ലത മങ്കേഷ്‌കറുടെ ശബ്ദം പ്രധാന ഘടകമായിരുന്നു. മനസ് തൊട്ട് , ഹൃദയം നിറഞ്ഞ പ്രാർഥനയല്ലാതെ മറ്റൊന്നും ഷാരൂഖിന് തിരിച്ചു നൽകാനില്ല. മാനേജര്‍ പൂജ ദദ്‌ലാനിക്കൊപ്പമാണ് ഷാരൂഖ് അന്ത്യാജ്ഞ അർപ്പിക്കാൻ എത്തിയത്. പുഷ്പാഞ്ജലി അര്‍പ്പിക്കുകയും അവരുടെ പാദങ്ങളില്‍ തൊട്ട് നമസ്‌കരിക്കുകയും ചെയ്തു മുംബൈ ശിവാജി പാര്‍ക്കിലെത്തിയ താരം ലതാ മങ്കേഷ്‌കര്‍ക്ക് വേണ്ടി പ്രാർഥിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ചിത്രങ്ങളോടു സമ്മിശ്രപ്രതികരണങ്ങളാണ് ഉയർന്നത്. 'മതേതര ഇന്ത്യയുടെ ചിത്രം' എന്നാണ് ആരാധകർ വിശേഷിപ്പിച്ചത്. അതേ സമയം ചിത്രത്തിനെതിരെ ഒറ്റപ്പെട്ട വിദ്വേഷ പ്രചാരണങ്ങളും ഉയർന്നു. ദുആ ചെയ്തതിന് ശേഷം മൃതദേഹത്തിലേക്ക് ഊതിയിരുന്നു. ഇതിനെ ഷാരൂഖ് ലതാ മങ്കേഷ്‌കറുടെ മൃതദേഹത്തിലേക്ക് തുപ്പിയെന്ന തരത്തിൽ പ്രചാരണം ചിലര്‍ നടത്തി.