‌കാണികള്‍ കുറഞ്ഞെങ്കിലും പെരുമ കുറയ്ക്കാതെ കോട്ടാങ്ങല്‍ പടയണി. കോട്ടയം ജില്ലയില്‍ നിന്നുള്ള കലാകാരന്‍മാര്‍ പങ്കെ‌ടുക്കുന്ന പ്രധാന പടയണിയാണ് പത്തനംതിട്ട ജില്ലയിലെ കോട്ടാങ്ങല്‍ പടയണി. ഇന്നാണ് കോട്ടാങ്ങല്‍ കരയുടെ വലിയപടയണി.

 

കോട്ടാങ്ങല്‍, കുളത്തൂര്‍ കരകള്‍ മല്‍സര സ്വഭാവത്തോടെ പടയണി നടത്തുന്ന കരയാണ് കോട്ടാങ്ങല്‍. മണിമലയാറിനക്കരെ കോട്ടയം ജില്ലയിലെ കലാകാരന്‍മാര്‍ കൂടി പങ്കെടുക്കുന്ന പടയണി. പഞ്ചകോലങ്ങള്‍ കഴിഞ്ഞാല്‍ അടുത്ത രണ്ടുദിവസം അടവി. മരഅടവിക്കൊപ്പം തീകൂട്ടുന്ന അപൂര്‍വസമ്പ്രദായമുള്ള മേഖലയാണ് കോട്ടാങ്ങൽ‍. ചൂട്ടുവച്ച് പഞ്ചകോലങ്ങള്‍ തുള്ളിയുറഞ്ഞ് അഞ്ച്, ആറ് നാളുകളിലാണ് അടവി. 

 

നൂറുകണക്കിന് കരിക്കുകള്‍ അടിച്ചു‌ടയ്ക്കുന്ന പാനയടി. അടവികഴിഞ്ഞാല്‍ അടുത്ത ദിവസമാണ് വലിയ പടയണി. ഇന്നലെ കുളത്തൂര്‍ കരയുടെ വലിയ പടയണി കഴിഞ്ഞു. ഇന്ന് കോട്ടാങ്ങല്‍ കരയുടെ വലിയപടയണി നടക്കും.