kosk-mask

മൂക്ക് മാത്രം മറയ്ക്കുന്ന മാസ്ക് രംഗത്തിറക്കി ദക്ഷിണ കൊറിയ. ഭക്ഷണം കഴിക്കുമ്പോഴും വെള്ളം കുടിക്കുമ്പോഴും എല്ലാം ധരിക്കാൻ കഴിയും എന്ന വാദത്തോടെയാണ് ഈ മാസ്ക് വിപണിയിലെത്തിയിരിക്കുന്നത്. ഈ മാസ്കിന്റെ പേര് കോസ്ക് എന്നാണ്. കോ എന്നാൽ കൊറിയൻ ഭാഷയിൽ മൂക്ക് എന്നാണ് അർഥം, മാസ്കും കൂടി ചേർത്താണ് കോസ്ക് എന്ന് പേരിട്ടിരിക്കുന്നത്. 10 മാസ്കുകൾ അടങ്ങുന്ന പാക്കറ്റുകളാണ് വിപണിയിൽ. മാസ്ക് രണ്ട് പീസുകളിലായാണ് ലഭ്യമാകുക. വായൂടിയിരിക്കുന്ന ഭാഗം ആവശ്യാനുസരണം നീക്കം ചെയ്യാം.

 

മൂക്ക് മാത്രം മറയ്ക്കുന്ന മാസ്കും ലഭ്യമാണ്. എന്തായാലും ഈ മാസ്ക് ജനങ്ങളെ വളരെ അധികം ആകർഷിച്ചിരിക്കുകയാണ്. എന്നാൽ പലതരം വിമർശനങ്ങളും ഉയരുന്നുണ്ട്. മാസ്ക് മൂക്കിന് താഴെ വെയ്ക്കുന്നതും ഇതും തമ്മിൽ എന്താണ് വ്യത്യാസം എന്നാണ് ചിലർ ചോദിക്കുന്നത്. അടുത്ത ലെവൽ മണ്ടത്തരം എന്ന് പറയുന്നവരും ഉണ്ട്. 

 

എന്നാൽ ചില പഠനങ്ങൾ പറയുന്നത് വായയെക്കാൾ മൂക്കിലൂടെയാണ് വൈറസ് ശരീരത്തിലേക്ക് എത്താൻ സാധ്യത കൂടുതലെന്നും അതിനാൽ ഈ മാസ്ക് പര്യാപ്തമാകുമെന്നുമാണ്. വ്യത്യസ്തമായ ഐഡിയ ആണിതെന്നും എന്നാൽ ഒന്നും ധരിക്കാത്തതിനേക്കാൾ ഭേദമാണ് ഈ 'കോസ്ക്' എന്നുമാണ് വിദഗ്ധർ പറയുന്നത്.