power-bank

ഒരേ സമയം അയ്യായിരം സ്മാര്‍ട്ട് ഫോണുകള്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന 'പോര്‍ട്ടബിള്‍' പവര്‍ ബാങ്ക് നിര്‍മ്മിച്ച് യുവാവ്. ഹാന്‍ഡി ഗെംഗ് എന്നറിയപ്പെടുന്ന ഗെംഗ് ഷ്വായിയാണ് 60 ത്രീ–പിന്‍ സോക്കറ്റുകളുള്ള 27,000,000 മില്ലിയാമ്പിയർ/മണിക്കൂര്‍ (mAh)ബാറ്ററി നിര്‍മ്മിച്ചത്. തന്‍റെ പവര്‍ബാങ്ക് സുഹൃത്തുക്കളുടെതിനെക്കാള്‍ കപ്പാസിറ്റി കുറഞ്ഞതാണെന്ന് മനസ്സിലാക്കി വലിയ പവര്‍ ബാങ്ക് സ്വയം നിര്‍മിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 180 സെ.മീ നീളവും 120 സെ.മീ വീതിയും 30 സെ.മീ ഉയരവുമുള്ള ഈ ബാറ്ററി 900 പവര്‍ ബാങ്കുകള്‍ക്ക് തുല്യമാണ്. 

 

വാഷിംഗ് മെഷീന്‍, കുക്കര്‍, ടെലിവിഷന്‍, ലാപ്ടോപ് തുടങ്ങി വീട്ടുപകരണങ്ങള്‍ മുതല്‍ ഇലക്ട്രിക് ബൈക്കുകള്‍ വരെ ചാര്‍ജ് ചെയ്യാനും ഈ പവര്‍ ബാങ്ക് ഉപയോഗിക്കാം. വീട്ടിലെ ആവശ്യത്തിന് മാത്രമല്ലാതെ, റോഡരികില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യാനും  ഉപയോഗപ്പെടുത്താവുന്ന ഒന്നാണിത്. തന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ഗെംഗ് ഈ മെഗാ പവര്‍ബാങ്ക് നിര്‍മിക്കുന്നതിന്‍റെയും വീട്ടുപകരണങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിന്‍റെയും വിഡിയോ പങ്കുവച്ചത്. 

 

സുഹൃത്തുക്കള്‍ക്കെല്ലാം കൂടുതല്‍ കപ്പാസിറ്റിയുള്ള പവര്‍ ബാങ്ക് ഉണ്ടായിരുന്നതാണ് ഗെംഗിനെ ഈ ആശയത്തിലേക്ക് എത്തിച്ചതെന്നും പിന്നീട് മെഗാ പവർ ബാങ്ക് നിര്‍മിക്കാനുള്ള തയാറെടുപ്പിലായിരുന്നെന്നും ഗെംഗ് പറയുന്നു. മിഷിഗൺ സർവ്വകലാശാലയിലെ ഗവേഷകർ ഇപ്പോൾ വലിയ പവര്‍ ബാങ്കുകള്‍ നിര്‍മിക്കാനുള്ള ശ്രമത്തിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 

വിഡിയോ കാണാം: