മൂന്ന് കണ്ണുകളും മൂക്കിൽ നാല് ദ്വാരങ്ങളുമായി ജനിച്ച് വീണ പശുക്കിടാവ്. ഛത്തിസ്ഗന്ധിലെ രാജ്നന്ദ്ഗാവിലെ കർഷകൻ ഹേമന്ത് ചന്ദേലിന്റെ വീട്ടിലാണ് അപൂർവ കിടാവ് ജനിച്ചത്. വിവരം പുറത്തായതോടെ ശിവ ഭഗവാന്റെ അവതാരം എന്ന നിലയിൽ ഗ്രാമീണർ പശുക്കിടാവിനെ ആരാധിക്കാനും തുടങ്ങി. പൂക്കളും നേർച്ചകളുമായി ഒട്ടേറെ പേർ കർഷകന്റെ വീടിന് മുന്നിലേക്ക് എത്തുകയാണ്.
കിടാവിന്റെ നെറ്റിയുടെ നടുക്കാണ് മൂന്നാമത്തെ കണ്ണ്. മൂക്കിൽ നാല് ദ്വാരങ്ങളും കാണാം. പശുക്കുട്ടിയുടെ വാൽ ജഡ പിടിച്ച പോലെയാണ്. നാവിന് നല്ല നീളമുണ്ടെന്നും പ്രത്യേകതകൾ വിവരിച്ച് കർഷകൻ പറയുന്നു. പാല് കുടിക്കാൻ ചെറിയ ബുദ്ധിമുട്ട് നേരിടുന്നു എന്നത് ഒഴിച്ചാൽ മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും പശുക്കിടാവിന് ഇല്ലെന്ന് മൃഗ ഡോക്ടറും പറയുന്നു.