കാത്തിരിപ്പിന്റെയും പ്രതീക്ഷയുടെയും 17 വർഷങ്ങൾക്കൊടുവിൽ പുതുവർഷത്തിന്റെ പുത്തൻ പ്രഭാതത്തിൽ ഇരട്ടസന്തോഷവുമായി അവരെത്തി. ചങ്ങനാശേരി തുരുത്തി പരുവംമൂട്ടിൽ സോബിന തോമസിന്റെയും ബിനോജ് ബി. ഫ്രാൻസിസിന്റെയും 17 വർഷത്തെ വിവാഹജീവിതം ഒരു കുഞ്ഞിനായി ഉള്ള കാത്തിരുപ്പായിരുന്നു. പ്രാർഥനയോടെയുള്ള പ്രതീക്ഷയ്ക്കൊടുവിൽ സോബിന ജനുവരി 1 പ്രഭാതത്തിൽ ഇരട്ട ആൺകുട്ടികളുടെ അമ്മയായി. മൂവാറ്റുപുഴ സബൈൻ ആശുപത്രിയിൽ ന്യൂഇയർ ഇരട്ടക്കുരുന്നുകൾ സന്തോഷമായിരിക്കുന്നു.