ഒന്നേമുക്കാല്‍ വയസുള്ള ഏദന്‍ ലൂക്കിന്റെ അസാമാന്യ ഓര്‍മശക്തിയില്‍ നാട്ടുകാര്‍ ഞെട്ടി. ഇരുന്നൂറിലേറെ വസ്തുക്കള്‍ ഏതാണെന്ന് ഒറ്റയടിക്ക് കാണിച്ചു തരും ഈ മിടുക്കന്‍. തൃശൂര്‍ ചെമ്പൂത്ര സ്വദേശിയാണ് ഏദന്‍ ലൂക്ക്.
ഒരു വയസും ഒന്‍പതു മാസവുമാണ് ഏദന്‍ ലൂക്കിന്റെ പ്രായം. ഇരുന്നൂറിലേറെ വസ്തുക്കളും ചിത്രങ്ങളും തരംതിരിച്ച് കാണിച്ചു തരും ഈ കൊച്ചുമിടുക്കന്‍. ചെമ്പൂത്ര വൃന്ദാവൻ സ്ട്രീറ്റിൽ പറപ്പുള്ളി ജിതിന്റെയും വചനയുടെയും മകനാണ്. തകര്‍ന്ന് തരിപ്പണമായ കളിപ്പാട്ട ഭാഗങ്ങള്‍ കൃത്യമായി ഏതു വാഹനത്തിന്റേതാണെന്ന് തിരിച്ചറിഞ്ഞു. അങ്ങനെയാണ്, ഏദന്റെ ഓര്‍മശക്തി വീട്ടുകാരും തിരിച്ചറിഞ്ഞത്. ഇന്ത്യന്‍ ബുക് ഓഫ് റെക്കോര്‍ഡ്സും കലാം വേള്‍ഡ് റെക്കോര്‍ഡ്സും ഇതിനോടകം കുഞ്ഞിനെ തേടിെയത്തി. റെക്കോര്‍ഡിനു േവണ്ടിയുള്ള പ്രകടനത്തില്‍ അന്‍പത്തിയൊന്നു തരം വാഹനങ്ങള്‍ തിരിച്ചറിഞ്ഞു.
ഒന്നര വയസുള്ളപ്പോഴാണ് റെക്കോര്‍ഡിന് അപേക്ഷിച്ചത്. രണ്ടു ദിവസം മുമ്പാണ് റെക്കോര്‍ഡുകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചത്. സംസ്ഥാന മന്ത്രിമാരുടെ പേരുകളും തെറ്റാതെ കുഞ്ഞ് പറയും. ഓര്‍മശക്തിയുടെ കരുത്ത് നാട്ടുകാരും മനസിലാക്കിയപ്പോള്‍ എല്ലാവരും ഒന്നടങ്കം പറഞ്ഞു. ഏദന്‍ ഇനിയും റെക്കോര്‍ഡുകള്‍ വാരിക്കൂട്ടും.