പൊള്ളുന്ന ജീവിതകഥയാണിത്. നീഹാരി മണ്ഡലി എന്ന പെണ്‍കുട്ടി അനുഭവിച്ച വലിയ ദുരിതത്തിന്‍റെ കഥ. 20-ാം വയസ്സിൽ വിവാഹം. അതാണ് ഒരു പക്ഷേ നീഹാരിയുടെ ജീവിതത്തിൽ വഴിത്തിരിവ് ഉണ്ടാക്കിയ സംഭവം. വിവാഹ ശേഷം അധികനാൾ വേണ്ടിവന്നില്ല ആ പെൺകുട്ടിയുടെ സ്വപ്നങ്ങൾ തകിടം മറിയാൻ. ഭർത്താവിൽ നിന്നും, അയാളുടെ വീട്ടിൽ നിന്നുമുള്ള ക്രൂര പീഡനങ്ങളെ തുടർന്ന് ആത്മഹത്യ ശ്രമം നടത്തി. എന്നാൽ 55 ശതമാനം പൊള്ളലോടെ നീഹാരി ജീവിതത്തിലേക്ക് തിരിച്ചുവന്നു. എല്ലാ വഴികളും അടഞ്ഞപ്പോൾ, അവൾ തന്നെ അവൾക്ക് വഴികാട്ടിയായി. പൊള്ളലേറ്റവർക്ക് താങ്ങും തണലുമായി എൻജിഒയ്ക്ക് തുടക്കം കുറിച്ചു. സൗജന്യമായി പ്ലാസ്റ്റിക്ക് സർജറികളും കൗൺസിലിങ്ങും നൽകുന്നു. ആ ജീവിതകഥ നീഹാരി തന്നെ പറയുന്നു. ഒന്നാം ഭാഗം കാണാം. നിങ്ങൾക്കും നീഹാരിയുടെ ഈ പ്രവർത്തനങ്ങളുടെയും ഭാഗമാകാം: http://www.burnstoshine.org, Burn Survivor Mission Saviour Trust, SBI, Ac No : 34564272233, IFSC : SBIN0000811, Branch : Avanigadda, Contact No: 7680974918. വിഡിയോ കാണാം: