മമ്മൂട്ടിയുടെ ഫോൺ വാങ്ങി താൻ തന്നെയാണ് കുറുപ്പ് ട്രെയിലർ പങ്കിട്ടതെന്ന് ഇന്ന് ദുൽഖർ ചിരിയോടെ വെളിപ്പെടുത്തിയിരുന്നു. മുൻപ് തന്നെ ട്രോളൻമാർ ഈ സാധ്യത കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരവും ഇക്കാര്യം അംഗീകരിക്കുന്നത്. എന്നിട്ടും പോസ്റ്റിന് താഴെ ദുൽഖർ കമന്റിട്ടെന്നാണ് ഇപ്പോഴത്തെ ട്രോള്‍. ആ കമന്റിന് മമ്മൂട്ടി തരുന്ന പോലെ ഒരു മറുപടി കൂടി ആകാമായിരുന്നില്ലേ എന്നാണ് ഇപ്പോഴത്തെ ട്രോളൻമാരുടെ ചോദ്യം. ഇതാദ്യമായാണ് മകന്‍ ദുല്‍ഖര്‍ സല്‍മാന്റെ സിനിമയുടെ ഒരു പ്രമോഷനില്‍ മമ്മൂട്ടിയുടെ പേജില്‍ പോസ്റ്റ് വരുന്നത്. ട്രോളുകള്‍ കാണാം:
കുറുപ്പ് സിനിമയുടെ പ്രമോഷന്റെ ഭാഗമായി ട്രെയിലർ മമ്മൂട്ടിയുടെ ഔദ്യോഗിക പേജിലും പങ്കുവച്ചിരുന്നു. സാധാരണ ദുൽഖർ ചിത്രങ്ങളുടെ പ്രെമോഷൻ മമ്മൂട്ടി ഒട്ടും തന്നെ ചെയ്യാറില്ല. മമ്മൂട്ടി ഉറങ്ങിയെന്ന് ഉറപ്പാക്കിയ ശേഷം ദുൽഖർ ഫോണെടുത്ത് പോസ്റ്റ് ചെയ്തതാകും എന്നായിരുന്നു അന്നു വന്ന ട്രോളുകൾ. ഇത് ശരിയാണെന്ന് ദുൽഖർ പറയുന്നു. ആ വാക്കുകള്‍ ഇങ്ങനെ: സാധാരണ ഒരു സിനിമയുടെ പ്രെമോഷന് വേണ്ടിയും ആരോടും ഒന്നും പറയാറില്ല. പക്ഷേ ഇത് ഇത്ര വലിയൊരു സിനിമ ആയതുെകാണ്ടും കോവിഡ് പോലൊരു പ്രതിസന്ധി മുന്നിലുള്ളത് െകാണ്ടും ഞാൻ തന്നെ പലരോടും അപേക്ഷിച്ചു. വീട്ടിലും പറഞ്ഞു. പ്ലീസ് ഈ പടമെങ്കിലും ഒന്ന് ഷെയർ ചെയ്യൂ. എനിക്കുവേണ്ടി, പ്ലീസ്.. പിന്നെ ഞാന്‍ ഫോണെടുക്കുകയാണെന്ന് പറഞ്ഞു. എന്നിട്ട് ഞാന്‍ തന്നെ ഷെയര്‍ ചെയ്തതാണ്..’
ആ വിഡിയോ കാണാം: