വിവാഹച്ചടങ്ങുകൾക്കിടയിൽ സംഭവിക്കുന്ന കൗതുകങ്ങൾ എല്ലായ്പ്പോഴും സോഷ്യൽ മീഡിയയിൽ ഹരം പകരുന്ന കാഴ്ചകളാണ്. ഇതിൽ ചിലത് കണ്ണിനും മനസ്സിനും കുളിർമ നൽകുന്നവയായിരിക്കും. മറ്റു ചിലതാകട്ടെ പൊട്ടിച്ചിരിപ്പിക്കുന്നവയും. ഇത്തരം വിഡിയോകളുടെ ഗണത്തിലേക്ക് ഏറ്റവും ഒടുവിലത്തേതും അത്തരമൊന്ന് തന്നെ. വിവാഹച്ചടങ്ങിനിടെ നവ വരനെയും വധുവിനെയും ഒരാൾ എടുത്തുപൊക്കി താഴേക്കിടുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തിൽ വൈറലായിരിക്കുന്നത്.

ചടങ്ങിനിടെ പരസ്പരം എടുത്തുപൊക്കുകയായിരുന്നു വരനും വധുവും. അതിനിടയാണ് മറ്റൊരാൾ വന്ന് രണ്ടുപേരെയും ഒന്നിച്ച് എടുത്ത് പൊക്കിയത്. പെട്ടെന്ന് തന്നെ ഇയാൾ ഇരുവരെയും താഴേക്കിടുന്നതും രണ്ടുപേരും വേദിയിൽ വീഴുന്നതുമാണ് വിഡിയോയിൽ. കണ്ടു നിന്ന ബന്ധുക്കളും സുഹൃത്തുക്കളും പൊട്ടിച്ചിരിക്കുന്നതും കാണാം.

ഏതായാലും സോഷ്യൽ മീഡിയയിൽ ലക്ഷക്കണക്കിന് ആളുകളാണ് ഇതിനോടകം രസകരമായ കാഴ്ച ആസ്വദിച്ചത്. വിഡിയോ കാണാം.