nail-stomach

വയറുവേദനയ്ക്ക് ചികിൽസ തേടിയെത്തിയ വ്യക്തിയുടെ വയറ്റിൽ നിന്നും ആണി, കത്തികൾ, നട്ട്, ബോൾ‌ട്ട്, സ്ക്രൂ അടക്കം ഒരു കിലോയോളം ലോഹ സാധനങ്ങൾ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തു. ലിത്വാനയിലെ ബാള്‍ട്ടിക്ക് പോര്‍ട്ട് സിറ്റിയിലെ ക്ലെയ്പെഡ യൂണിവാഴ്സിറ്റി ആശുപത്രിയിലാണ് വിചിത്രമായ സംഭവമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

യുവാവ് ലോഹകഷ്ണങ്ങൾ വിഴുങ്ങുന്നത് പതിവാണെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു. ശസ്ത്രക്രിയയലൂടെ പുറത്തെടുത്ത സാധനങ്ങളിൽ ചിലത് ഏകദേശം രണ്ട് സെന്റിമീറ്റർ മുതൽ 10 സെന്റീമീറ്റര്‍ വരെ വലിപ്പമുള്ളതാണ്. മൂന്ന് മണിക്കൂറിലേറെ സമയമെടുത്താണ് ശസ്ത്രക്രിയ പൂർത്തിയാക്കിയത്. ഇയാൾ അപകടനില തരണം ചെയ്തെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ചികിൽസയിൽ തുടരുന്ന രോഗിക്ക് മാനസികപ്രശ്നങ്ങൾ പരിഹരിക്കാനുള്ള നിർദേശങ്ങളും ചികിൽസയും നൽകുന്നുണ്ട്.