തിരക്കുള്ള റോഡിന്റെ സൈഡിൽ ഒരു ഡബിൾ ഡക്കർ ബസിനുള്ളിൽ ഇരുന്ന് രുചിയൂറും വിഭവങ്ങൾ കഴിച്ചാൽ എങ്ങിനെ ഇരിക്കും. താൽപര്യമുണ്ടെങ്കിൽ ഡൽഹി രാജേന്ദ്ര പ്ലേസിലേക്ക് പുറപ്പെട്ടോളു... ഡബിൾ ഡക്കർ ഫുഡ് ബസ് കാത്തിരിക്കുകയാണ്.
രുചി കൂട്ടുകളിലും അവ അവതരിപ്പിക്കുന്നതിലും വലിയ പരീക്ഷണങ്ങൾ നടന്ന കാലമായിരുന്നു ലോക്ക് ഡൗൺ.
ഈ ടെന്റ് പിടിച്ച് എത്തിയതാണ് ഫുഡ് ബസ് .നിരവധി കഫെ സംരംഭങ്ങളുടെ സ്ഥാപകരായ സുർജിത് സിങ്, സുഖ് രാജ് സിങ് എന്നിവരാണ് ഈ ആശയത്തിന് പിന്നിൽ.
ഫുഡ് ബസ് മാതൃക പെരുത്തിഷ്ടപ്പെട്ട ചിലർ ചില ആശയങ്ങൾ മുന്നോട്ട് വച്ചിട്ടുണ്ട്