monson-daughter-bala

ശനിയാഴ്ച ചേർത്തലയിലെ വീട്ടിൽ മോൻസനെ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥർ രഹസ്യമായി എത്തിയപ്പോൾ മോൻസന്റെ മകളുടെ മനസ്സമ്മത ചടങ്ങ് നടക്കുകയായിരുന്നു. മഫ്തിയിൽ 2 വാഹനങ്ങളിലായി എത്തിയ ക്രൈംബ്രാഞ്ച് സംഘമാണ് ഇയാളെ പിടികൂടിയത്. അതിഥികളാണെന്നാണ് എല്ലാവരും ആദ്യം കരുതിയത്. എന്നാൽ അറസ്റ്റ് നടപടി തുടങ്ങിയതോടെ  മോൻസൻ ബഹളമുണ്ടാക്കി. ഇതോടെ അംഗരക്ഷകർ ആക്രോശിച്ചു രംഗത്തെത്തിയെങ്കിലും ക്രൈംബ്രാഞ്ച് ആണെന്ന് അറിഞ്ഞതോടെ കടന്നുകളയുകയായിരുന്നു. എന്നാൽ ഇതുമൂലം ആ കുട്ടിയുടെ കല്യാണം നിന്നുപോയെന്ന് നടൻ ബാല ആരോപിക്കുന്നു.

‘അദ്ദേഹത്തിന്റെ മകളുടെ കല്യാണം നിന്നുപോയി. ഒരു എംബിബിഎസ് ഡോക്ടറാണ്. ഇനി ആരെങ്കിലും കെട്ടുമോ. ആരും കെട്ടില്ല. ഒരു പാപവും ചെയ്യാത്ത ആ കുട്ടിയുടെ കല്യാണം നിന്നുപോയി.’ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ബാല പറയുന്നു. തനിക്ക് ആരെയും മനസ് നോക്കി തിരിച്ചറിയാനുള്ള കഴിവില്ല. അങ്ങനെയാന്ന് എനിക്ക് ഉണ്ടായിരുന്നെങ്കിൽ എന്റെ ജീവിതത്തിൽ പത്തുവർഷം മുൻപ് തന്നെ ‍ഞാൻ രക്ഷപ്പെട്ടേനെ. പറഞ്ഞത് മനസിലായോ. ചിരിയോടെ ബാല ചോദിക്കുന്നു. വിഡിയോ കാണാം.