വീട്ടിലെത്തിയ മൂർഖനെ സ്നേഹത്തോടെ ശാസിച്ച് പറഞ്ഞുവിട്ട് വീട്ടമ്മ. പാമ്പിനെ എവിടെ കണ്ടാലും തല്ലിക്കൊല്ലുന്നവർ ഈ അമ്മയെ കണ്ട് പഠിക്കണം എന്നാണ് വിഡിയോ പങ്കുവച്ച് ഒട്ടേറെ പേർ കുറിക്കുന്നത്. ഒരു കുഞ്ഞ് മൂർഖൻ പാമ്പാണ് വീട്ടിലേക്ക് ഇഴഞ്ഞെത്തിയത്. ഇതു കണ്ടതോടെ ചെറിയ വടിയെടുത്ത് കുഞ്ഞുങ്ങളെ ഉപദേശിക്കുന്ന പോലെയാണ് ഈ വീട്ടമ്മ പാമ്പിനെ കൈകാര്യം ചെയ്തത്.
വീട്ടിലേക്ക് ഇനി വരരുതെന്നും നിന്റെ സുരക്ഷയെ ഓർത്താണ് ഇത് പറയുന്നതെന്നും വീട്ടമ്മ പാമ്പിനോട് പറയുന്നുണ്ട്. ഒരുപക്ഷേ ഇനിയും കണ്ടാൽ അന്ന് നിനക്ക് പാൽ നൽകാം. ഇപ്പോൾ നീ പോകൂ എന്ന് ശാസനയോടെ ഉപദേശിച്ചാണ് വീട്ടിലേക്ക് ഇഴഞ്ഞെത്തിയ മൂർഖൻ അതിഥിയെ വീട്ടമ്മ തിരിച്ച് അയച്ചത്. കോയമ്പത്തൂരിൽ നിന്നുള്ള ഈ വിഡിയോ ഒട്ടേറെ പേരാണ് പങ്കിടുന്നത്. വിഡിയോ കാണാം.