എല്ലാവർക്കും ഇഷ്ടമുള്ള ഒരു മധുരപലഹാരമാണ് ഗുലാബ് ജാമുൻ. ഭക്ഷണപ്രിയർക്ക് പരീക്ഷണങ്ങളും ഇഷ്ടമായിരിക്കും. ഇപ്പോഴിതാ ഗുലാബ് ജാമുന്‍റെ ഒരു വിചിത്ര കോമ്പിനേഷനാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഗുലാബ് ജാമുനും ഓൾഡ് മങ്ക് റമും കൂടി ഒരുമിച്ച് കഴിക്കുന്നതാണ് ഈ പരീക്ഷണം. സംഭവത്തിന്റെ വിഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്.
സാധാരണ ഗുലാബ് ജാമുന്‍ പഞ്ചസായ ലായനിയില്‍ ഒലിച്ചാണ് കഴിക്കുന്നത്. ഇവിടെ പകരം റം ഒഴിച്ച് കഴിക്കുന്നു. ഉരുട്ടി വെച്ച ഗുലാബ് ജാമുനിലേക്ക് ഓൾഡ് മങ്ക് റം കുത്തിവെക്കുന്നു. മുകളിലേക്ക് റം ഒഴിക്കുന്നു. ഇതാണ് വിഡിയോയില്‍ കാണുന്നത്. നിരവധിപ്പേരാണ് ഈ വിഡിയോ കണ്ടിരിക്കുന്നത്. വളരെ രസകരമായ പ്രതികരണങ്ങളാണ് ലഭിക്കുന്നത്. കാണാൻ രസം, കഴിച്ചാൽ ബഹുരസം എന്നാണ് ചിലർ പറയുന്നത്.
വിഡിയോ കാണാം: