സ്വസ്ഥമായി യോഗ ചെയ്യാൻ പോയ യുവതിയെ കടിച്ച് പരുക്കേൽപ്പിച്ച് ഇഗ്വാന. ബഹമാസിലെ കടൽത്തീരത്ത് യോഗ ചെയ്യുന്നതിടയിൽ യുവതിയുടെ കൈയിൽ കടിക്കുന്ന ഇഗ്വാനയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. യോഗ പരിശീലകയായ യുവതി യോഗ ചെയ്യുന്നതിനിടയിൽ സമീപത്തെത്തിയ ഇഗ്വാന യുവതിയുടെ വിരലിൽ കടിക്കുകയായിരുന്നു. തന്നെ കടിച്ച ഇഗ്വാനയെ മണൽ വാരിയെറിഞ്ഞ് യുവതി ഓടിക്കുന്നതും ദൃശ്യത്തില്‍ കാണാം.

യുവതി പങ്കുവച്ച് മറ്റൊരു വിഡിയോയിൽ ധാരാളം ഇഗ്വാനകൾ കടൽത്തീരത്തുകൂടി വിഹരിക്കുന്നത് കാണാം. ഇഗ്വാനയുടെ കൂർത്ത പല്ലുകൾ കൊണ്ടുള്ള കടിയേറ്റ് യുവതിയുടെ വിരൽ ചെറുതായി മുറിഞ്ഞിരുന്നു. ഉടൻ തന്നെ യുവതി ചികിത്സ തേടിയിരുന്നു. ബഹമാഹൂപ്‌യോഗി എന്ന ട്വിറ്റർ പേജിലാണ് വെള്ളിയാഴ്ച ഈ ദൃശ്യം പങ്കുവച്ചത്. മുപ്പത്തഞ്ച് ലക്ഷത്തിലധികം ആളുകളാണ് ചുരുങ്ങിയ ദിവസംകൊണ്ട് ഈ വിഡിയോ കണ്ടത്.