ഉത്തരേന്ത്യൻ വിവഹച്ചടങ്ങുകളിൽ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും നൃത്തച്ചുവടുകൾ പുതുമയുള്ള കാര്യമൊന്നുമല്ല.
എന്നാൽ വിവാഹവേദിയിൽ വരന്റെ കൂട്ടുകാരൻ അപ്രതീക്ഷിതമായി നാഗിൻ നൃത്തം ചെയ്ത് വരനെയും വധുവിനെയും പൊട്ടിച്ചിരിപ്പിച്ച വിഡിയോ ആണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
വരനും വധുവും വേദിയിൽ ഇരിക്കുമ്പോഴാണ് പൊടുന്നനെ കൂട്ടുകാരൻ വേദിയിൽ കിടന്ന് നാഗിൻ നൃത്തം ചെയ്യാൻ തുടങ്ങിയത്. ഇതുകണ്ട് ചിരി അടക്കാനാകാതെ സാകൂതം നോക്കിനിൽക്കുകയാണ് വരനും വധുവും.
കൂട്ടുകാരന്റെ ആവേശം കണ്ട വരൻ ഇരുന്നിടത്തുനിന്ന് മകുടിയൂതുന്ന പോലെ കൂടെ ചേരുകയും ചെയ്യുന്നുണ്ട്. അതിനിടെ കൂട്ടുകാരൻ വരനെ കൂടെ നൃത്തം ചെയ്യാൻ നിർബന്ധിക്കുന്നുണ്ടെങ്കിലും വരൻ പുഞ്ചിരിയോടെ നിരസിക്കുന്നതും വിഡിയോയിലുണ്ട്. വിഡിയോ കാണാം.