കോവിഡ് കാലത്ത് ലോക്ഡൗണും തൊഴില്‍ നഷ്ടവുമെല്ലാം സാധാരണക്കാരനെ അങ്ങേയറ്റം സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് തള്ളിവിട്ടത്. മഹാമാരിയെയും ജീവഭയത്തെയുമൊക്കെ അതിജീവിച്ച് വരുന്ന ജനത കരകയറാന്‍ പെടാപ്പാടിലാണ്.  ഈ സാഹചര്യത്തില്‍ ഇരട്ടി പ്രഹരമാകുകയാണ് കോവിഡ് നിയന്ത്രണങ്ങളുടെ പേരില്‍ പൊലീസ് ഈടാക്കുന്ന അമിത പിഴ. 800 രൂപ കൂലി വാങ്ങുന്ന തൊഴിലാളിയില്‍ നിന്നും 500 പിഴയായിവാങ്ങി ജീവിതം വഴിമുട്ടിക്കുന്ന അവസ്ഥയെന്നാണ് വ്യാപക പരാതി. പൊലീസ് പെറ്റിയുടെ പേരില്‍ നിരവധി വിഡിയോകളും പ്രതിഷേധങ്ങളുമാണ് സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നത്. ജീവന്‍ സംരക്ഷിക്കാനെന്ന പേരില്‍ നടപടികള്‍ കടുക്കുമ്പോള്‍ ജീവന്‍ പോലെ തന്നെ പ്രധാനമാണ് ജീവിതമെന്ന് മറക്കുന്നുവോ?.. ദുരിതങ്ങളുടെ നേര്‍ അനുഭവങ്ങള്‍ പൊതുജനം പറയുന്നു. വിഡിയോ കാണാം.