sea-ship-new

2,200 വർഷത്തിലേറെ പഴക്കം വരുന്ന കപ്പലിന്റെ ശേഷിപ്പുകൾ മെഡിറ്ററേനിയൻ കടലിൽ കണ്ടെത്തി. ഭൂകമ്പത്തിൽ തകർന്ന പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളും ഇതിന് സമീപത്ത് നിന്ന് ഗവേഷകർ കണ്ടെത്തി. ഇതോടെ ചരിത്രപരമായ ഒട്ടേറെ പ്രത്യേകതകളും ഇതിലൂടെ കൈവരിക്കുകയാണ്. ഈജിപ്തിന്റെ വടക്കന്‍ തീരത്ത് നിലകൊണ്ടിരുന്ന പ്രാചീന നഗരമായ ഹെറാക്ലിയോണിന്റെ ശേഷിപ്പിക്കുകൾക്ക് അടിയിലാണ് കപ്പൽ കണ്ടെത്തിയിരിക്കുന്നത്.

1,200 വർഷങ്ങൾക്ക് മുൻപാണ് ഈ നഗരം ഭൂകമ്പത്തെ തുടർന്ന് കടലിൽ മുങ്ങിപ്പോയതാണെന്ന് ഗവേഷകർ പറയുന്നു. ഇതിന്റെ ശേഷിപ്പുകൾ വീണ്ടെടുക്കുമ്പോഴാണ് കപ്പൽ കിട്ടിയത്. 82 അടി നീളമാണ് കണ്ടെത്തിയ കപ്പലിന് ഉള്ളത്. ഈജിപ്തിൽ ശൈലിയിൽ തന്നെ നിർമിച്ച കപ്പലാണിതെന്ന് ഗവേഷകർ സ്ഥിരീകരിക്കുന്നു. മൺപാത്രങ്ങളും ദൈവങ്ങളെ ചിത്രീകരിക്കുന്ന സ്വർണത്തകിടും കപ്പലിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. ഭൂകമ്പത്തിൽ കടലെടുത്ത ഒരു നഗരത്തിന്റെ ശേഷിപ്പുകൾക്ക് ഇടയിൽ നിന്നും കിട്ടിയ കപ്പൽ വലിയ ചരിത്രം പേറുന്നതാണെന്ന് അധികൃതർ പറയുന്നു.