ഈ മഹാമാരിക്കാലത്ത്, നമ്മുടെ ആരോഗ്യരംഗത്തെ പ്രതീക്ഷയുടെ ശബ്ദമായി മാറിയവരാണ് ആശാ വർക്കർമാർ. ഒരു ജോലിയല്ല, പല ജോലികളാണ് ഇവർ ചെയ്യുന്നത്. 24 മണിക്കൂറും ശരീരവും മനസ്സുംകൊണ്ട് കർമനിരതരായവർ. നമ്മളിൽ പലയാളുകൾക്കും എപ്പോഴെങ്കിലുമൊക്കം ആശ വർക്കർമാർ പ്രത്യാശയായി നിലകൊണ്ടിട്ടുണ്ടാകാം. ഒരു ആശ വർക്കറിന്റെ ഒരു ദിനം എങ്ങനെയായിരിക്കും? എവിടെയെല്ലാം അവർ ഓടിയെത്തും? എവിടെ അവസാനിപ്പിക്കും?. വിഡിയോ കാണാം.