സാരിയിൽ തുണി ചുറ്റിയതു പോലെയെന്ന് ബോഡി ഷെയ്മിങ് നടത്തിയവരുടെ വായടപ്പിച്ചിരിക്കുകയാണ് കിടിലൻ മേക്കോവറിലൂടെ ഇഷാനി. മൂന്ന് മാസം കൊണ്ട് പത്ത് കിലോ വർധിപ്പിച്ചതിന്റെ രഹസ്യം ട്രാൻസ്ഫർമേഷൻ വിഡിയോയിലൂടെ താരം പങ്കുവയ്ക്കുന്നു.
‘മാർച്ച് ആദ്യമാണ് ജിമ്മിൽ ചേരുന്നത്. വീട്ടിൽ വർക്കൗട്ട് ചെയ്യുന്നുണ്ടെങ്കിലും ജിമ്മില്‍ പോകാൻ ആദ്യം വലിയ താൽപര്യമില്ലായിരുന്നു. ശരീരഭാരം കൂട്ടാനാണ് ജിമ്മിൽ എത്തിയതെന്ന കാര്യം ട്രെയിനറോടും പറഞ്ഞു. വർക്കൗട്ടിനേക്കാൾ ഡയറ്റിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു തന്നു.’
‘അത്യാവശ്യമൊക്കെ ഭക്ഷണം കഴിക്കുന്ന ആളായിരുന്നു ഞാൻ. എന്നാൽ ഈ ഡയറ്റ് തുടങ്ങി കഴിഞ്ഞപ്പോഴാണ് മനസിലായത് അത് പോരായിരുന്നു എന്ന്. ജീവിതത്തിൽ ഇന്നേ വരെ ഞാൻ ഇങ്ങനെ കഴിച്ചിട്ടില്ല.’ പലപ്പോഴും വിഡിയോയ്ക്ക് താഴെ മെലിഞ്ഞിരിക്കുന്നതിെന പരിഹസിച്ച് ആളുകൾ ഇട്ട കമന്റുകളാണ് തന്നെ മാറ്റത്തിന് പ്രേരിപ്പിച്ചതെന്നും ഇഷാനി പറയുന്നു.