പലരെയും അലട്ടുന്ന ഒരു പ്രധാന ആരോഗ്യ പ്രശ്നമാണ് സൈവസൈറ്റിസ്. ഇപ്പോഴിതാ സൈനസ് മൂലമുള്ള മൂക്കടപ്പ് മാറ്റാൻ രണ്ട് അല്ലി വെളുത്തുള്ളി മതിയെന്ന് കാണിച്ചു തരികയാണ് റോസലിൻ കാതറിൻ എന്ന യുവതി. ടിക്ടോകിൽ കണ്ട ഒരു വിഡിയോ അനുകരിക്കുകയാണ് റോസലിൻ. റോസലിൻ പങ്കുവച്ച വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

യുഎസിലെ അരിസോൺ സ്വദേശിനിയാണ് റോസലിൻ. ഓരോ അല്ലി വെളുത്തുള്ളി വെച്ച് രണ്ട് മൂക്കിലേക്ക് കയറ്റിവെച്ചു. 10 മിനിട്ട് നേരം ഇത് തുടർന്നു. മൂക്കിൽ നിന്ന് അല്ലികൾ മാറ്റിയപ്പോഴുണ്ടായ ഫലം ഞെട്ടിക്കുന്നതാണെന്നാണ് ഇവർ അവകാശപ്പെടുന്നത്.

മൂക്കിനുള്ളിൽ വേദനിക്കുകയോ നീറുകയോ ചെയ്തില്ല. 10–15 മിനിട്ട് നേരം മൂക്കിനുള്ളില്‍ വെളുത്തുള്ളി വച്ചു. തിരിച്ചെടുത്തപ്പോൾ മൂക്കടപ്പ് മാറിയെന്നാണ് യുവതി പറയുന്നത്. 

വിഡിയോ കാണാം: