പേപ്പര്‍ അടുക്കുകളില്‍ മുറിച്ചുമാറ്റലുകള്‍ നടത്തി നിഴല്‍ചിത്രങ്ങളുണ്ടാക്കുന്ന ലയേര്‍ഡ് പേപ്പര്‍ കട്ടിങ് വിദ്യയുമായി മൂവാറ്റുപുഴ സ്വദേശി. സ്വന്തമായി പഠിച്ചെടുത്താണ് രാഹുലെന്ന യുവാവ് നിഴല്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്നത്. വിഡിയോ റിപ്പോർട്ട് കാണാം. 

 

ഏഴു പേപ്പറുകളില്‍ അതിസൂക്ഷ്മായി വെട്ടിയൊരുക്കുന്ന മുറിപ്പാടുകള്‍, നീക്കം ചെയ്യലുകള്‍. ഒടുവില്‍ വെളിച്ചത്തിന് മുന്നിലേക്ക് ഒന്നൊന്നായി അടുക്കിയെത്തുമ്പോള്‍ ഇങ്ങനെ തെളിഞ്ഞുവരുന്ന ചിത്ര വിസ്മയം. ഇതാണ് ലയേര്‍ഡ് പേപ്പര്‍ കട്ടിങ്.  മൂവാറ്റുപുഴ മടക്കത്താനം സ്വദേശിയായ രാഹുലാണ് ഈ ചിത്ര വിസ്മയത്തിന് പിന്നിൽ. ലോക്ഡൗണ്‍ കാലത്ത് ഇന്റര്‍നെറ്റില്‍നിന്നു കിട്ടിയ അറിവുകളാണ് പിന്‍ബലം. ഇഷ്ടതാരം മോഹന്‍ലാലിന്റെ നിഴല്‍ ചിത്രമടക്കം നിരവധി സൃഷ്ടികള്‍ ഇതുവരെ ചെയ്തു. 

 

പേപ്പര്‍കൊണ്ട് കൗതുക വസ്തുക്കളുണ്ടാക്കുന്ന സഹോദരി രാധികയും ഒട്ടും പിന്നിലല്ല. പ്ലംബിങ്, വയറിങ് ജോലികള്‍ക്കുപോകുന്ന രാഹുല്‍ രാത്രിയിലാണ് കലാസൃഷ്ടിക്ക് സമയം കണ്ടെത്തുന്നത്.