താരങ്ങളുടെ വിവാഹവാർത്തകൾ ആരാധകർക്കു എന്നും ഇഷ്ടവിഷയമാണ്. സോഷ്യൽമീഡിയയിലും മറ്റും ഇവരുെട വിവാഹം സംബന്ധിച്ച വാർത്തകൾക്കു കാഴ്ചക്കാരേറെയാണ്. അതേ പോലെ തന്നെ വിവാഹം കഴിച്ചില്ലെങ്കിലും അതു വാർത്തയാണ്. ആരാധകർ ഏറെയുള്ള മിനി സ്ക്രീൻ താരം അനു ജോസഫ് താൻ എന്തു കൊണ്ടു വിവാഹം കഴിക്കുന്നില്ലെന്നു തന്റെ യൂ ട്യൂബ് ചാനലിൽ പറയുന്നു.
വിവാഹം കഴിക്കാതിരിക്കണം എന്നൊന്നും വിചാരിക്കുന്നില്ല. സീരിയസ് ആയിട്ട് അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ലെന്നും തന്റെ യൂ ട്യൂബ് ചാനലിൽ പങ്കുവച്ച രസകരമായ ക്യൂ ആന്‍ഡ് എ വിഡിയോയിൽ താരം മനസ്സ് തുറന്നു
പ്രത്യേകിച്ച് സങ്കൽപം ഒന്നുമില്ല. നമ്മളെ മനസിലാക്കുന്ന ഒരാളായിരിക്കണം. എന്റെ ഇഷ്ടങ്ങളും മനസിലാക്കണം. സിംഗിൾ ആയിട്ടുളള ലൈഫ് ഞാൻ ശരിക്കും ആസ്വദിക്കുന്നുണ്ട്. ഒറ്റയ്ക്കാകുമ്പോൾ നമുക്ക് ഇഷ്ടമുളളത് ചെയ്യാല്ലോ. ചിലർക്ക് കൂടെ ഒരാളുളളതാണ് ഇഷ്ടം. മറ്റുളളവർക്ക് ഒറ്റയ്ക്ക് ജീവിക്കുന്നതും’. –താരം പറയുന്നു.