അകാലത്തിൽ മരിച്ച കുഞ്ഞനുജത്തിയുടെ ഓർമകൾ പങ്കുവെച്ച് നടി പാർവതി ജയറാം. 25 വര്‍ഷങ്ങൾക്കു മുൻപായിരുന്നു പാർ‌വതിയുടെ ഇളയ സഹോദരി ദീപ്തിയുടെ വേർപാട്. 

''നീണ്ട 25 വർഷങ്ങള്‍ കടന്നുപോയിരിക്കുന്നു. എന്റെ കുഞ്ഞനുജത്തി. എന്റെ മനസാക്ഷി സൂക്ഷിപ്പുകാരി. ഉറ്റ സുഹൃത്ത്... അവസാനശ്വാസം വരെ ഞാൻ നിന്നെ മിസ് ചെയ്യും. മറ്റൊരു ലോകത്ത് കണ്ടുമുട്ടാൻ കഴിയട്ടെ എന്നാഗ്രഹിക്കുന്നു'', പാർവതി കുറിച്ചു. 

തിരുവല്ല സ്വദേശിയാണ് പാർവതി.  ദീപയെക്കൂടാചെ ഒരു ജ്യേഷ്ഠസഹോദരി കൂടി പാർവതിക്കുണ്ട്.