megna-dog

പ്രിയതമന്റെ വേർപാടിന്റെ നൊമ്പരം നടി മേഘ്ന രാജിനെ വിട്ടൊഴിഞ്ഞു വരുന്നതേയുള്ളൂ. ഇപ്പോൾ മറ്റൊരു നഷ്ടത്തിന്റെ ദുഃഖത്തിലാണ് നടി. കുടുംബാംഗത്തെപ്പോലെ കരുതിയ വളർത്തുനായയുടെ വിയോഗമാണ് താരത്തെ അലട്ടുന്നത്. അതീവദുഖത്തോടെയാണ് വളർത്തു നായ ബ്രൂണോയുടെ മരണവാർത്ത ഇൻസ്റ്റഗ്രമിലൂടെ അറിയിച്ചത്. 

 

‘ഒരുപാട് നഷ്ടങ്ങൾ… ബ്രൂണോയ്ക്ക് ഒരു പരിചയപ്പെടുത്തൽ ആവശ്യമില്ല, എന്റെ ഏറ്റവും അടുത്ത സുഹൃത്ത് ഇന്ന് വിട പറഞ്ഞിരിക്കുന്നു. ജൂനിയർ ചിരു ബ്രൂണോയ്ക്ക് ഒപ്പം കളിയ്ക്കുന്നത്, അവന്റെ പുറത്തു കയറി സവാരി ചെയ്യുന്നതുമൊക്കെ കാണാൻ ഞാൻ ആഗ്രഹിച്ചിരുന്നു. പൊതുവേ ബ്രൂണോയ്ക്ക് കുട്ടികളെ ഇഷ്ടമല്ല, എന്നാൽ ജൂനിയർ ചിരുവിനോട് അവൻ വളരെ സൗമ്യനായിരുന്നു.’  

 

‘ബ്രൂണോ ഇല്ലാത്ത ഈ വീട് പഴയതു പോലെ ആവില്ല. വീട്ടിൽ വരുന്ന ഓരോരുത്തരും അവനെ തിരക്കും. അവനെ ഞങ്ങൾ വളരെയധികം മിസ് ചെയ്യും. എനിക്കറിയാം, നീയിപ്പോൾ ചീരുവിനൊപ്പമാണെന്ന്, എല്ലായ്‌പ്പോഴുമെന്ന പോലെ അവനെ ബുദ്ധിമുട്ടിക്കുകയാവുമെന്ന്്. ’– മേഘ്ന പറഞ്ഞു.