abhaya-family

TAGS

കോവിഡ് നമ്മുെട കൺമുന്നിൽ നിന്നും പ്രിയപ്പെട്ടവരെ തട്ടിയെടുത്തു കൊണ്ടിരിക്കുകയാണ്. ഗായിക അഭയ ഹിരൺമയിയുടെ പിതാവ് ജി. മോഹൻ കഴിഞ്ഞ ദിവസം അന്തരിച്ചിരുന്നു. അച്ഛന്റെ വേർപാടിൽ മനംനൊന്ത് അഭയ സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കുന്നവരിൽ നോവുണർത്തി. 

 

‘മലർന്ന്ദും മലരാഹ

പാതി മലർ പോല

വലരും വിഴിവന്നമ്മേ

വന്തു വിഡിന്തും വിടിയാത കാലൈ പൊഴുതാഗ

വിലയും കലൈ അന്നമേ !!!

 

ഉറങ്ങിക്കോ അച്ഛാ.... അച്ഛന്റെ ഏറ്റവും ഇഷ്ടമുള്ള പാട്ടു പാടുന്നുണ്ട് ഞാൻ, അച്ഛന്റെ മൂത്തവള്. അച്ഛന്റെ കിളിമോള് കാലു തടവുന്നുണ്ട്. ആനി കുട്ടിടെ മടിയില് കിടന്നു ഒറങ്ങിക്കോ....’, അഭയ കുറിച്ചു. നിരവധി പേരാണ് അഭയയുടെയും കുടുംബത്തിന്റെയും ദുഃഖത്തിൽ പങ്കുചേർന്ന് അനുശോചനം രേഖപ്പെടുത്തിയത്. 

 

ഇന്നലെയാണ് അഭയ ഹിരൺമയിയുടെ അച്ഛൻ ജി.മോഹൻ (65) കോവിഡ് ബാധിച്ചു മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽക്കഴിയവേ ആയിരുന്നു അന്ത്യം. മോഹനൊപ്പം ഭാര്യ ലതികയും ഇളയ മകൾ വരദ ജ്യോതിർമയിയും കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു.