sumi-nandu

പരിചയപ്പെടുന്നവർക്കൊക്കെ നന്ദു മഹാദേവ ഒരു അത്ഭുതമായിരുന്നു. കാർന്നു തിന്നുന്ന വേദനയിലും പുഞ്ചിരിയോടെ , ജീവിതത്തെ ശുഭാപ്തി വിശ്വാസത്തോടെ നേരിട്ടവൻ. ചുരുങ്ങിയ കാലം കൊണ്ട് സൗഹ‍ൃദവലയം തീർത്ത യുവാവ്. അതുകൊണ്ടു തന്നെ നന്ദുവിന്റെ വിയോഗം തീരാദുഃഖമാണ് ഉറ്റവർക്കു നൽകുന്നത്. നന്ദുവിന്റെ വിയോഗത്തില്‍ തേങ്ങി ഹൃദയംതൊടുംകുറിപ്പ് പങ്കുവയ്ക്കുകയാണ് ആര്‍ജെ സുമി. സങ്കടങ്ങളില്‍ ജീവിക്കാനുള്ള പ്രചോദനമായിരുന്നു നന്ദുവെന്ന് സുമി കുറിക്കുന്നു

 

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം:

 

നമുക്കൊക്കെ ജീവിക്കാൻ ഒരുപാട് പ്രചോദനം നൽകിയവൻ!

ചെറിയ സങ്കടങ്ങളിൽ വിങ്ങുന്നവർക്ക് പോലും ജീവിക്കാൻ പ്രചോദനം നൽകിയവൻ!!

ശരീരം വേദന കാർന്നു തിന്നുമ്പോഴും അതൊക്കെയും അതിജീവിക്കാൻ പ്രചോദനമായവൻ!!

ഒരുപാട് നന്മയുള്ള സുഹൃത്ത് ബന്ധം ഉണ്ടാക്കിയവൻ!

എല്ലാവർക്കും ചേർന്നു നിൽക്കാൻ ആഗ്രഹമുള്ളവൻ!

തോൽപ്പിക്കാൻ നിന്ന ജീവിതത്തെ ചിരിച്ചുകൊണ്ട് തിരിച് തോൽപ്പിച്ചവൻ!!

ആഗ്രഹങ്ങൾ എല്ലാം ഓരോന്നായി നേടിയെടുക്കാൻ പഠിപ്പിച്ചവൻ!!

അമ്മക്കിളിയെ ഇത്രയും ചേർത്ത് നിർത്തി സ്നേഹിച്ചവൻ!!

ചേച്ചികുട്ടി ഉടനെ വീണ്ടും നമ്മൾ കാണുമെന്ന് വാക്കുതന്നവൻ!

ഇക്കയുമായി നമുക്കൊരു യാത്ര പോകാൻ തയ്യാറെടുത്തവൻ!

ബാക്കിനിർത്തിയ ആഗ്രഹങ്ങൾ ഞങ്ങളിൽ വേദനയാക്കി ഒറ്റയ്ക്ക് അങ്ങ് പോകാൻ പറ്റുമോ നിനക്ക്??

പോകില്ല നീ ഒരിക്കലും ഞങ്ങളിൽ നിന്ന്.. Phoenix പക്ഷിയായി വേഗം ഉയർത്തെഴുന്നേൽക്കണം കാത്തിരിക്കുന്നു!!!

ലോകമുള്ളിടത്തോളം നീയുമുണ്ടാകും

തകർത്തുകളഞ്ഞല്ലോടാ