ജീവിതം കൊണ്ട് ആരാധകരെ പലപ്പോഴും അമ്പരപ്പിച്ചിട്ടുള്ള താരമാണ് ഷക്കീല. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ കരുത്ത് ഇവളാണെന്ന് ചൂണ്ടിക്കാട്ടി മകളെ പരിചയപ്പെടുത്തുകയാണ് താരം. തന്റെ വളർത്തുപുത്രിയെ കുറിച്ച് ഒരു ചാനൽ അഭിമുഖത്തിലാണ് താരം തുറന്നുപറഞ്ഞത്. സിനിമാ ജീവിതത്തിൽ നിന്നും വിട്ടൊഴിഞ്ഞ് ചെന്നൈയിൽ താമസിക്കുകയാണ് ഇപ്പോൾ ഷക്കീല.

ട്രാന്‍സ്‌ജെന്‍ഡറായ മില്ലയെ ഷക്കീല ദത്തെടുക്കുകയായിരുന്നു. പിന്നീട് സ്വന്തം മകളായി വളർത്തി. ഇന്ന് മില്ല തിരക്കുള്ള ഫാഷന്‍ ഡിസൈനർ കൂടിയാണ്. ജീവിതത്തിലെ ഏറ്റവും ദുര്‍ഘടമായ നിമിഷങ്ങളില്‍ മില്ലയായിരുന്നു തനിക്ക് ജീവിക്കാനുള്ള കരുത്ത് നല്‍കിയതെന്നും ഷക്കീല വ്യക്തമാക്കുന്നു.